flash

സ്കൂൾ പർലിമെൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു ജോലിക്കു നിയോഗിക്കപ്പെട്ടവർക്കുള്ള പരിശീലന പരിപാടി 09/08/2016 ചൊവ്വാഴ്ച 01.30 മണിക്ക് സ്മാർട്ടു റൂമിൽ നടക്കുന്നതാണ്…. ..... .... .

Monday 27 June 2016

പുസ്തകോത്സവം ആരംഭിച്ചു
ചാമുണ്ഡിക്കുന്ന്: വായനാ വാരത്തിൻറെ ഭാഗമായി വേറിട്ടൊരു പരിപാടിയുമായി ചാമുണ്ഡിക്കുന്ന് ഗവ:ഹൈസ്കൂൾ.വായനാ വരാഘോഷം കുട്ടികൾക്കുമാത്രമായി ഒതുക്കാതെ രക്ഷിതാക്കളെയും നാട്ടുകാരെയും പങ്കാളികളാക്കി മാത്യകയാവുകയണ് വിദ്യാലയം. വായനാ വാരത്തിൻറെ ഭാഗമായി വിവിധ പ്രസാധകരുടെ ആയിരത്തിലേറെ പുസ്തകങ്ങളുമായി നടത്തുന്ന രണ്ടാമതു പുസ്തകോത്സവം പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.ജി.മോഹനൻ ഉദ്ഘാടനം ചെയ്തു.
എൻ. രാജീവൻ അധ്യക്ഷനായി.പി.ദിലീപ് കുമാർ സ്വാഗതവും കെ.പി വിനയരാജൻ നന്ദിയും പറഞ്ഞു.ബിനിൽകുമാർ സി.മീനാക്ഷി,കെ.രാജൻ,കെ,വസന്തകുമാർ.പി. മിനി, മനോജ്കുമാർ എന്നിവർ സംസാരിച്ചു,

അഞ്ചു മുതൽ പത്തു വരെ ക്ലാസ്സുകളിലെ അധികവായനക്കുള്ള പുസ്തകങ്ങൾ മുതൽ മലയാളത്തിലെയും ഇതര ഭാഷകളിലെയും ക്ലാസ്സിക്ക് ക്യതികൾ വരെ പ്രദർശനത്തിൽ ലഭ്യമാണ്.ഒരു വീട്ടിൽ ഒരു പുസ്തകം എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.വായനാവാരത്തിൻറെ ഭാഗമായി പുസ്തക ക്വിസ്സ്, അമ്മവായന,കാസർഗോഡിൻറെ എഴുത്തുകാരെ പരിചയപ്പെടൽ എന്നീപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ജൂൺ മുപ്പതിനു പുസ്തകോത്സവം സമാപിക്കും.